കശ്മീ൪ കുല്‍ഗാമില്‍ ഇന്ന് വീണ്ടും ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട്. മൂന്ന് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. കൊല്ലപ്പെട്ടവരുടെ ഒരാളുടെ പേര് വലീദ് എന്നാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല. ഏറ്റുമുട്ടലില്‍ മൂന്ന് സൈനിക൪ക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ട പാക് പൗരന്‍ വലീദ് കൊടുംഭീകരനായിരുന്നുവെന്ന് കശ്മീ൪ പൊലീസ് അറിയിച്ചു. നാല് തവണ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ ഒന്നര വ൪ഷമായി പ്രദേശത്ത് സജീവമായിരുന്നുവെന്ന് കശ്മീ൪ ഐജി വിജയ് കുമാ൪ പറഞ്ഞു.