കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നേരിടുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല.
എന്നാല്‍ ഇതിന്റെയൊക്കെ തുടക്കം എവിടെ നിന്നാണെന്നാണ് ഇപ്പോള്‍ ദിലീപിന്റെ കുടുംബം ചിന്തിക്കുന്നത്. വളരെ നല്ല രീതിയില്‍ പൊയ്‌ക്കൊണ്ടിരുന്ന ദിലീപിന്റെ കുടുംബം സാമ്ബത്തികമായും വളരെ മുന്നില്‍ തന്നെയായിരുന്നു.
എന്നാല്‍ മാറിമറിഞ്ഞത് ദിലീപ് കാവ്യ എന്ന രണ്ട് പേര് ഒരുമിച്ച് കേള്‍ക്കാന്‍ തുടങ്ങിയതിനു ശേഷം. കാവ്യ ദിലീപ് ഒരുമിച്ചായതുമുതല്‍ ദിലീപിന് കഷ്ടകാലങ്ങളുടെ ഘോഷയാത്രയാണെന്നാണ് കുടുംബം പറയുന്നത്. ഒരു സിനിമയില്‍ അഭിനയിച്ചതിന് പണം കിട്ടിയില്ല, മറ്റൊരു സിനിമ പാതിവഴിയില്‍ നിന്നുപോയി, തുടങ്ങിയ ബിസിനസ്സുകളില്‍ നഷ്ടം എന്നിങ്ങനെ ഓരോന്നായി ഓര്‍ത്തെടുക്കുകയാണ് കുടുംബം.
നടിയെ ആക്രമിച്ച കേസില്‍ പുറത്തുവന്ന പുതിയ ശബ്ദരേഖയിലാണ് ദിലീപിന്റെ തിരിച്ചടികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ഒരോന്നായി സഹോദരീ ഭര്‍ത്താവ് പറയുന്നത്. ദിലീപ് തുടര്‍ച്ചയായി നേരിടുന്ന തിരിച്ചടികളില്‍ കാവ്യയുമായുള്ള വിവാഹത്തിന് പങ്കുണ്ടെന്നാണ് സുരാജിന്റെ വാദം.
ഇവര്‍ തമ്മിലുള്ള വിവാഹത്തിന് എന്തെങ്കിലും ദോഷമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സുഹൃത്ത് ശരത്തുമായുള്ള സംഭാഷണത്തിനിടെ സുരാജ് പറയുന്നു. ഇതിന് ചില പരിഹാര ക്രിയകള്‍ ചെയ്യണമെന്നും പരാമര്‍ശമുണ്ട്.
ദോഷം മാറ്റാന്‍ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ട്. അത് ചെയ്യണം. ഇവരുടെ കല്യാണത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും സുരാജ് ചോദിക്കുന്നു. വിവാഹത്തിന് പിന്നാലെ ദിലീപിനുണ്ടായ ധനനഷ്ടത്തെ കുറിച്ചും സുരാജ് പറയുന്നുണ്ട്. ധനനഷ്ടം ഭീകരമാണ്. ജാക് ഡാനിയേലില്‍ പൈസ കിട്ടിയില്ല. അതങ്ങനെ പോയി.
ഡിങ്കന്‍ പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തീയേറ്ററില്‍ നിന്നും വരുമാനമില്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇത് ക്ലിയര്‍ ചെയ്യേണ്ടതുണ്ടെന്നും സുരാജ് പറയുന്നു.
കേസില്‍ കാവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തരത്തിലാണ് സുരാജിന്റെ സംഭാഷണം. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ പ്രശ്‌നമാണ് സംഭവങ്ങള്‍ക്ക് കാരണം. കാവ്യക്ക് വേണ്ടി ഇടപെട്ടാണ് ദിലീപ് കുടുങ്ങിയത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് തിരിച്ച് പണികൊടുക്കാന്‍ കാവ്യ ശ്രമിച്ചു. പക്ഷേ ദിലീപാണ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം. പക്ഷേ ചേട്ടന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സുരാജ് ശരത്തിനോട് പറയുന്നു.