കാവ്യക്കും ദിലീപിന്റെ സഹോദരനും എല്ലാമറിയാം, സുനിയെ തീര്‍ക്കണം… നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സഹോദരനും കാവ്യാ മാധവനുമെതിരെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് ഇക്കാര്യങ്ങള്‍ കൈമാറിയത്. പള്‍സര്‍ സുനിയെ ഇല്ലാതാക്കാന്‍ വരെ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തലുണ്ട്. അത് മാത്രമല്ല, കേസിലെ വിഐപിയുടെ നിര്‍ണായക പങ്കിനെ കുറിച്ചും ബാലചന്ദ്രകുമാര്‍ പയുന്നുണ്ട്.

ദിലീപും സംഘവും മൊഴിമാറ്റിയതിന് നല്‍കിയത് വന്‍തുക? ഹോട്ടലില്‍ വെച്ച്‌ നടന്നത്….വെളിപ്പെടുത്തല്‍

ഇയാള്‍ക്ക് സംസ്ഥാനത്തെ പ്രമുഖനായ മന്ത്രിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും മൊഴിയിലുണ്ട്. അന്വേഷണ സംഘത്തെ ഒന്നാകെ മാറ്റാനായി മന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനായിരുന്നു ഈ വിഐപിയും ദിലീപും ശ്രമിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

1ദിലീപും കൂട്ടാളികളും അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിന് 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്. നാല് മണിക്കൂറോളമാണ് മൊഴിയെടുത്തത്. കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും കാവ്യാ മാധവനും കൂടി അറിയാമെന്നാണ് മൊഴി. ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും. ഓരോ ഡിജിറ്റല്‍ തെളിവും സംഭവിച്ച തിയതിയും സമയവും അടക്കം ക്രോഡീകരിച്ചാണ് കൈമാറിയതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

2

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് എന്റെ കൂടി ആവശ്യമാണ്. നേരിട്ട് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ മാനസിക സമ്മര്‍ദം ഇല്ലാതായി. അതേസമയം നേരത്തെ കാവ്യയുടെ വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാരന്‍ മൊഴിമാറ്റിയ ദിവസം പ്രതികള്‍ പാര്‍ട്ടി നടത്തിയെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ബാലചന്ദ്രകുമാര്‍ ഈ ദിവസം ദിലീപിന്റെ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഡിജിപി ബി സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി ഒരു മന്ത്രിയെ നേരിട്ട് വിളിച്ച്‌ ആവശ്യപ്പെട്ടതായും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്.

3

ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നയാളാണ് വിഐപിയെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. അദ്ദേഹം മന്ത്രിമാരെ കുറിച്ച്‌ സംസാരിക്കുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം മന്ത്രിയുടെ മുന്നില്‍ വെച്ച്‌ പറഞ്ഞാല്‍ മാത്രമേ സമാധാനം വരൂ എന്നആണ് അദ്ദേഹം പറഞ്ഞത്. ഏതോ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ് ഈ വിഐപി. പോലീസുകാരെ ഉപദ്രവിക്കാനും അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ട്. പള്‍സര്‍ സുനി അടക്കമുള്ളവരെ തീര്‍ക്കാനാണ് ഈ വിഐപി ശ്രമിച്ചതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അപായപ്പെടുത്താനാണ് പ്ലാന്‍ ചെയ്തതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

4

കുറ്റപത്ര സമര്‍പ്പിച്ച കേസില്‍ എന്ത് ചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കുമെന്ന വിഐപിയുടെ വാക്കുകളും മൊഴിയില്‍ ബാലചന്ദ്രകുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തുന്നുണ്ട് ബാലചന്ദ്രകുമാര്‍. ഈ വിഐപി ആരാണെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയേക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള പ്രതികളുടെ ഗൂഢാലോചനയില്‍ വിഐപിയും പങ്കാളിയായെന്നാണ് വെളിപ്പെടുത്തല്‍. ഇയാളെ ആറാം പ്രതിയായി എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. അതേമയം ആരാണ് ഇയാളെന്ന് വ്യക്തമാക്കാന്‍ ബാലചന്ദ്രകുമാര്‍ പരസ്യമായി തയ്യാറായിട്ടില്ല. ബാലചന്ദ്രകുമാര്‍ ചര്‍ച്ചയ്ക്കായി ദിലീപിന്റെ വീട്ടിലെത്തിയ ദിവസത്തെ ദൃശ്യങ്ങള്‍ അദ്ദേഹത്തെ കാണിച്ചിട്ടുണ്ട്.

5

ഈ ദൃശ്യങ്ങളില്‍ നിന്ന് ബാലചന്ദ്രകുമാര്‍ വിഐപിയെ തിരിച്ചറിഞ്ഞതായിട്ടാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താമെന്ന് പ്രതികളോട് പറഞ്ഞത് ഈ വിഐപിയാണെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. ഈ വിഐപി ഇടയ്ക്കിടെ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താറുള്ളതാണ്. ഇയാളുടെ ബിസിനസ് ഇടപാടുകളെല്ലാം ദുരൂഹമാണ്. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആദ്യ അറസ്റ്റ് വിഐപിയുടേതാവുമെന്ന് സൂചനയുണ്ട്. പള്‍സര്‍ സുനിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച്‌ കണ്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. സുനി ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വെച്ച്‌ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു.

6

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ല. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്ന ഇരുപതോളം ക്ലിപ്പിംഗുകള്‍ വേറെയുമുണ്ട്. കേസില്‍ കൂടുതല്‍ സാക്ഷികള്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരും. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ട്. കൂറുമാറ്റാന്‍ സാമ്ബത്തികവും കായികവുമായ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതിന്റെയെല്ലാം തെളിവുകള്‍ കൈമാറിയിട്ടുണ്ട്. സാക്ഷികളെ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. എങ്ങനെയാണ് ഡീല്‍ നടത്തിയതെന്നും വിശദമാക്കുന്ന തെളിവുകളുമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

7

സാഗര്‍ കൂറുമാറിയതിനെ കുറിച്ച്‌ ദിലീപ് പറയുന്ന കാര്യങ്ങള്‍ക്ക് അടക്കം തെളിവുണ്ട്. പക്ഷേ ഈ വെളിപ്പെടുത്തലൊക്കെ വന്ന ശേഷം തനിക്ക് നേരെ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിലീപിന്റെ സുഹൃത്തായ നിര്‍മാതാവ് തന്റെ വീടും വഴിയും അന്വേഷിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം നടിക്കെതിരായ ആക്രമണത്തിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അ ധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. സാക്ഷികളുടെ കൂറുമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും സതീദേവി പറഞ്ഞു.

8

ദിലീപും സംഘവും ചേര്‍ന്ന് സാക്ഷിയെ കൂറുമാറ്റി എന്നതിന് അനുകൂലമായ മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് ഏറ്റവും അധികം തിരിച്ചടിയുണ്ടാക്കിയതാണ് ഈ കൂറുമാറ്റം. ഈ സാക്ഷി പ്രതിഭാഗത്തിന് നിന്ന് വന്‍തുക കൈപറ്റിയെന്നാണ് മൊഴി. സാക്ഷിയുടെ സഹപ്രവര്‍ത്തകനാണ് അന്വേഷണ സംഘത്തോടെ ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമാണെന്ന് തെളിയിക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടു. കാവ്യാ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച്‌ സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.

Related posts

Leave a Comment