‘കാവേരിയുടെ സ്ഥാനത്ത് മ‌റ്റാരെയും എനിക്ക് കാണാനാവില്ല. അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്’; നടി കാവേരിയുമായുള‌ള വിവാഹബന്ധം തകര്‍ന്നതിനെ കുറിച്ച്‌ സംവിധായകന്‍ സൂര്യകിരണ്‍

മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയായ നടിയാണ് കാവേരി. ചമ്ബക്കുളം തച്ചന്‍, ഗുരു, ഉദ്യാനപാലകന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാവേരി നായികയായും പ്രധാന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക് സിനിമകളിലും സജീവമായി നില്‍ക്കെ 2010ലായിരുന്നു തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ സൂര്യകിരണുമായുള‌ള നടിയുടെ വിവാഹം. എന്നാല്‍ ദാമ്ബത്യ പ്രശ്‌നങ്ങള്‍ നിമിത്തം ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് പിന്നീട് അറിഞ്ഞത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച്‌ ഇരുവരും പ്രതികരിച്ചിരുന്നില്ല.

എന്നാലിപ്പോള്‍ ആദ്യമായി സൂര്യകിരണ്‍ ഇതിനെ കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ്. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഈ കാര്യങ്ങളെ കുറിച്ച്‌ സൂര്യ കിരണ്‍ സംസാരിച്ചത്. മലയാളം,തമിഴ് ചലച്ചിത്രതാരം സുചിതയുടെ സഹോദരനാണ് സൂര്യകിരണ്‍.’അവള്‍ എന്നെ ഉപേക്ഷിച്ചുപോയി. അതെന്റെ തീരുമാനമല്ല. ഞാന്‍ അവളെ ഇപ്പോഴും സ്‌നേഹിക്കുന്നു. അവളുടെ സ്ഥാനത്ത് മ‌റ്റാരെയും കാണാന്‍ എനിക്കാവില്ല. അവള്‍ തിരികെവരാനായി കാത്തിരിക്കുകയാണ്.’ വികാരാധീനനായി സൂര്യകിരണ്‍ പറയുന്നു.

ബിഗ്ബോസ് തെലുങ്ക് വിഭാഗം മത്സരാര്‍ത്ഥിയായിരുന്നു സൂര്യകിരണ്‍. ആദ്യ റൗണ്ടില്‍ തന്നെ എന്നാല്‍ പുറത്തായി. ഇതിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ് സൂര്യകിരണ്‍ തന്റെ മനസ് തുറന്നത്.

Related posts

Leave a Comment