കാല്‍നടയായി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികള്‍ക്ക് നേരെ ബസ് പാഞ്ഞുകയറി, ആറുപേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ആറ് അതിഥി തൊഴിലാളികള്‍ ബസിടിച്ച്‌ മരിച്ചു. ലോക്ഡൗണില്‍ പഞ്ചാബില്‍നിന്നും ബിഹാറിലേയ്ക്ക് കാല്‍നടയായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. രണ്ട് പേര്‍ക്ക് പരികേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.

മുസഫര്‍ നഗറില്‍വച്ച്‌ യുപി സര്‍ക്കാരിന്റെ ബസ് തോഴിലാളികളുടെ നേരെ പാഞ്ഞു കയറുകയായിരുന്നു. ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ ഓടി രക്ഷപ്പെട്ടു. മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥി തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ കയറിയുണ്ടായ അപകടത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് സമാനായ മറ്റൊരു അപകടംകൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്,

Related posts

Leave a Comment