കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം

അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സെകെയിലില്‍ 7.1രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയും യൂറോപ്യന്‍ ഭൂചലന മോണിറ്ററും വ്യക്തമാക്കി.

ഭൂചലനത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 202 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഭൂചലനം ഉണ്ടായത്. 25 വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ ഭൂചലനം നടന്ന് ഒരു ദിവസം മാത്രം പിന്നിടുമ്ബോഴാണ് കാലിഫോര്‍ണിയയില്‍ അതിനേക്കാള്‍ വലിയ ഭൂചലനം വീണ്ടും ഉണ്ടായത്.

വ്യാഴാഴ്ച ഈ പ്രദേശത്ത് തന്നെയുണ്ടായ ഭൂചലനത്തിന് 6.4 വ്യാപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ ഭൂചലനത്തിലും ആളപായമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും ചില കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.

Related posts

Leave a Comment