കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമകുന്നു. സെനറ്റ് യോഗത്തിനെത്തിയ പ്രതിനിധികളില്‍ അഞ്ച് പേരെ എസ്‌എഫ്‌ഐ ഗേറ്റിന് പുറത്ത് തടഞ്ഞു.
സംഘപരിവാര്‍ ബന്ധമുള്ള ഒമ്ബത് പേരെയും സെനറ്റ് യോഗ ഹാളിലേക്ക് കടത്തിവിടില്ലെന്നാണ് എസ്‌എഫ്‌ഐയുടെ നിലപാട്.
ഗവര്‍ണറുടെ നോമിനികളെയാണ് എസ്‌എഫ്‌ഐ തടഞ്ഞത്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരില്‍ ഒമ്ബത് പേരെയാണ് സംഘപരിവാര്‍ ബന്ധം ആരോപിച്ച് തടയുന്നത്.
കാലിക്കറ്റ് സര്‍വകലാശാലയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നാണ് എസ്‌എഫ്‌ഐയുടെ നിലപാട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
അതിനിടെ, പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കാന്‍ പോലീസ് എത്തി. എന്നാല്‍ പോലീസുമായി എസ്‌എഫ്‌ഐ നേതാക്കള്‍ ഉന്തും തള്ളുമുണ്ടായി.
പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം അഫ്‌സലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തിയപ്പോഴും എസ്‌എഫ്‌ഐ വലിയ പ്രതിഷേധം യര്‍ത്തിയിരുന്നു.
ഇതിനെ എതിര്‍ത്ത് ഗവര്‍ണര്‍ കാമ്ബസ് ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും സര്‍വകലാശാലയിലെ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.