ദുബായ് /കോച്ചി: കോവിഡ് തകര്‍ത്ത 2020 നുശേഷം പ്രതീക്ഷയോടെ ലോകം പുതുവത്സര പിറവി ആഘോഷിക്കുന്ന ഈ മനോഹര വേളയിൽ, കേരളിത്തിലേ സിനിമ തീയറ്ററില്‍ എന്നെത്തുമെന്ന അനിശ്ചിതത്തില്‍ ഞങ്ങളുടെ സ്വപ്ന സംരംഭം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്.
“16 ഫ്രെയിംസ് മോഷൻ പിക്ചർസ് “
““16 ഫ്രെയിംസ്” ഒരു വെറും വാക്ക് അല്ല, ലോകസിനിമാ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് . 125 വർഷങ്ങൾക്കു ലൂമിയർ മുൻപ് ലുമിയർ സഹോദരങ്ങളുടെ മനസ്സിൽ പിറന്ന സിനിമ 16 ഫ്രെയിമിലൂടെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ടു. അങ്ങനെ ആദ്യത്തെ സിനിമ പിറന്നു!
ഭാരതത്തിൻറെ ആത്മാവിനെ തൊട്ടറിയുന്ന അർത്ഥപൂർണവും സർഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ സൃഷ്ടികൾ, ഭാഷ-സംസ്കാരം എന്നീ അതിർവരമ്പുകളില്ലാതെ, സിനിമ എന്ന ക്യാൻവാസിൽ കൂടെ നിങ്ങളിലേക്ക് എത്തിക്കുക എന്ന ആഗ്രഹത്തോടെ ഒരുകൂട്ടം യുവാക്കൾ ഒന്നായി ചേർന്ന ഒരു മൂവി പ്രൊഡക്ഷൻ കമ്പനിയാണ് “16 ഫ്രെയിംസ് മോഷൻ പിക്ചർസ് “
* ലോകത്തിലെ തന്നെ എറ്റവും വിപലവും വൈവിധ്യമാർന്നതുമാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി. ഇവിടെയാണ് കൂടുതൽ സിനിമകൾ ഉണ്ടാവുന്നത്.നമുക്ക് ഒരുപാട് ഭാഷകളും, സ്ഥലങ്ങളും, സംസ്കാരങ്ങളും എക്സ്പ്ലോർ ചെയ്യാനുണ്ട്. ഇംഗ്ലീഷ് ഉൾപ്പെടെ നമ്മൾ ഒരു പതിനഞ്ചോളം ഭാഷകളിൽ സിനിമ ചെയ്യുന്നുണ്ട്. ഒരു പ്രൊഡക്ഷൻ കമ്പനി എന്ന നിലയിൽ 16 ഫ്രെയിംസ് മോഷൻ പിക്ചർസ് ലക്ഷ്യമിടുന്നത് ഇന്ത്യയുടെ എല്ലാ ജീവിത സംസ്ക്കാരങ്ങളും പരിചയപ്പെടുത്തുന്ന തരത്തിലുള്ള സിനിമ ചെയ്യുക എന്നതാണ്. അതുകൊണ്ട് എന്നെ ഞങ്ങൾ മലയാളം സിനിമ മാത്രമാവില്ല ചെയ്യുക. ഇന്ത്യയിൽ മൊത്തത്തിലുള്ള ഒരു പ്രൊഡക്ഷൻ കമ്പനി എന്ന നിലയില്‍ വർക്ക് ചെയ്യാനാണ് ഞങ്ങൾക്ക് താല്പര്യം. മലയാളം, തമിഴ്, തെലുങ്ക്. കന്നട, ഹിന്ദി തുടങ്ങി ബഹുഭാഷാ ചിത്രങ്ങളാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോൾ മലയാളം, തമിഴ് എന്നീ ഭാഷകളിലെ സിനിമയാണ് പ്ലാനിങ്ങിൽ ഉള്ളത്.
16 ഫ്രെയിംസ് മോഷൻ പിക്ചേഴ്സ്,വെെറ്റ് പേപ്പര്‍ എന്നി കമ്പനികളുടെ സ്ഥാപകനും സി ഇ ഒ യുമാണ് ജിഷ്ണു ലക്ഷ്മൺ.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ രണ്ട് കമ്പനികള്‍ക്കും കൊച്ചിയിൽ ബ്രാഞ്ചുകളുണ്ട്.
ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ ജിഷ്ണു കഴിഞ്ഞ പത്ത് വർഷങ്ങളായി ആയി സിനിമ-ടെലിവിഷൻ എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു
ദക്ഷിണേന്ത്യയിലെ പ്രമുഖ വി.എഫ്.എക്സ് കമ്പനികളിലൊന്നായ ഡിജിറ്റൽ ടർബോ മീഡിയയിലെ പി ആർ മാർക്കറ്റിംഗ് മാനേജർ, കേരളത്തിലെ പ്രമുഖ ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ സ്ഥാപനങ്ങളായ ചലച്ചിത്രം സ്റ്റുഡിയോയുടെ മാനേജിംഗ് പാർട്ണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .
ജേണലിസം ബിരുദധാരിയായ ജിഷ്ണു ടെലിവിഷനിലൂടെയാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്തുവർഷം നീണ്ടു നിന്ന തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ സൂപ്പർ ഡാൻസർ ജൂനിയർ (അമൃത ടിവി) ഉൾപ്പെടെ നിരവധി മൾട്ടി-ലാംഗ്വേജ് പ്രോഗ്രാമുകളിലും മുംബൈ-ഹൈദരാബാദ് ആസ്ഥാനമായുള്ള ടിവി പ്രൊഡക്ഷനുകളായ ബിഗ് ബോസ്, മലയാളി ഹൗസ് തുടങ്ങിയ റിയാലിറ്റി, ഫിക്ഷൻ പ്രോഗ്രാമുകളിലും പ്രവര്‍ത്തിച്ച് ജിഷ്ണു തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. സിമ അവാർഡ് നിശ, ഐഫ അവാർഡ് നിശ, സൺ ഫാമിലി അവാർഡ് നിശ, ശബരിമല ലൈവ്, സ്റ്റാർ ക്രിക്കറ്റ് ലൈവ്, സി.സി.എൽ, സി. ബി.എൽ തുടങ്ങിയ പരിപാടികളുടെയും സംഘാടനത്തിൽ പങ്കാളി ആയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ മാധ്യമ കമ്പനിയായ സൺ ടിവി നെറ്റ്‌വർക്കിലെ മുൻ പ്രോഗ്രാം ഡയറക്ടറും ഇവന്‍റ് ഡയറക്ടറുമായി ചെന്നൈ കേരളത്തില്‍ നിരവധി സിനിമാ സംബന്ധമായ ഷോകള്‍ ഇവന്‍റുകള്‍ ചെയ്തിട്ടുണ്ട്. അതോടൊപ്പം ബ്രോഡ്കാസ്റ്റ്, ചാനലായ കിരൺ ടിവിയുടെ ഇൻ ചാർജും ആയിരുന്നു ജിഷ്ണു.
ഇമേജ് മാനേജരായി പിആർ ജോലി ചെയ്ത വേളയിൽ, പെപ്സികോ, സിയാൽ ബ്ലാക്ക്ബെറി ലോഞ്ച് എന്നിവക്കു വേണ്ടി നടത്തിയ പ്രചാരണങ്ങൾ ഏറേ ശ്രദ്ധ നേടിയിരുന്നു.
ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ ഏതാനും സിനിമകളിൽ സഹായിച്ചിട്ടുള്ള ജിഷ്ണുവിന്റെ ഒരു വലിയ ആഗ്രഹമാണ് സിനിമ സംവിധാനം ചെയ്യുക എന്നത് എന്നാല്‍ നല്ലൊരും സംവിധായകന്‍ ജനിക്കണമെങ്കില്‍ നല്ലൊരു സിനിമ ഉണ്ടാകണമെങ്കില്‍ നല്ലൊരു നിര്‍മ്മാതാവ് വേണം എന്ന തിരിച്ചറിവാണ് ഈ ചെറുപ്രായത്തില്‍ ഇങ്ങനെ ഒരു ഉദ്യമം തുടങ്ങാനുള്ളകാരണം. പിആര്‍ ടീമും ചെറുപ്പവും കഴിവും കൂടെ സീനിയര്‍ എക്സപീരീയന്‍സ്ഡ് ആയ ഒരു ടീം ആണ് ജിഷ്ണുവിന്‍റെ പുറകില്‍. സ്കൂള്‍ ജീവതത്തില്‍ നാടകം, കാര്‍ട്ടൂണ്‍, സര്‍ഗ്ഗാത്മക രചനയില്‍ കഴിവു തെളിയിച്ച ജിഷ്ണു കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ചെറുപുഴ എന്ന മലയോര ഗ്രാമത്തില്‍ ആണ് ജനിച്ചത്.വ്യക്തിജീവിതത്തിൽ ഭക്ഷണപ്രിയനും സഞ്ചാര തല്പരനും നല്ല വായനാശീലവുമുള്ള ജിഷ്ണുവിന്റെ സ്വപ്നം സഫലമാകുകയാണ്.