കാറ് വേണമെങ്കില്‍ മേടിച്ചു തരാം, എന്നാല്‍ ബൈക്ക് ഈ ജന്മത്തില്‍ മേടിച്ചു തരില്ലെന്ന്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ. കുഞ്ഞിക്കയെന്ന് വിളിച്ചാണ് മിക്കവരും ദുൽഖറിനെ അഭിസംബോധന ചെയ്യാറുള്ളത്. വാഹനങ്ങളോട് ഏറെ പ്രിയമുള്ള നടനാണ് ദുൽഖർ. ബൈക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ദുൽഖർ മുൻപ് പറഞ്ഞ അനുഭവമാണ് ഇപ്പോൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ബൈക്ക് വാങ്ങിത്തരണമെന്ന് ചെറുപ്പത്തിൽ ആവശ്യപ്പെട്ടപ്പോൾ ഉപ്പയായ മമ്മൂട്ടി പറഞ്ഞ കാര്യമാണ് ദുൽഖർ പറയുന്നത്. ബൈക്ക് ഒരിക്കലും വാങ്ങിത്തരില്ലെന്ന് മമ്മൂട്ടി പറഞ്ഞതായി ദുൽഖർ ഓർക്കുന്നു. എനിക്ക് അഞ്ചെട്ട് വയസ്സുള്ളപ്പോഴേ വാപ്പച്ചി പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്ബോൾ കാറ് വേണമെങ്കിൽ മേടിച്ചു തരാം, എന്നാൽ ബൈക്ക് ഈ ജന്മത്തിൽ മേടിച്ചു തരില്ലെന്ന്. ബൈക്കിനെപ്പറ്റി ചോദിക്കുമ്ബോൾ തന്നെ വാപ്പച്ചി ടെൻഷൻ ആവും. എന്തിനാണ് ബൈക്ക് എന്ന് ചോദിക്കും. ബൈക്കിനെപ്പറ്റി ആലോചിക്കുകയേ വേണ്ട എന്നാണ് വാപ്പച്ചി പറഞ്ഞിട്ടുള്ളത്, ദുൽഖർ പറയുന്നു. അന്നൊന്നും കയ്യിൽ കാശൊന്നും ഇല്ലായിരുന്നതുകൊണ്ട് സ്വയം ബൈക്ക് വാങ്ങാൻ ശ്രമിച്ചിട്ടില്ലെന്നും ദുൽഖർ പറഞ്ഞു. താൻ പോർച്ചുഗലിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും ദുൽഖർ പറയുന്നുണ്ട്. പുട്ട് പോലെ ചില വിഭവങ്ങൾ പേർച്ചുഗീസ് വിഭവങ്ങളാണെന്ന് പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് അവിടെ ചെന്നപ്പോൾ ഇത്തരം വിഭവങ്ങൾ തിരഞ്ഞു നടക്കുകയായിരുന്നു താൻ ചെയ്തത്. എന്നാൽ ആ വിഭവങ്ങളൊന്നും പോർച്ചുഗീസിൽ കണ്ടില്ല. പകരം കണ്ടത് മത്തിയായിരുന്നു. പോർച്ചുഗീസിൽ എവിടെ പോയാലും മത്തി കിട്ടുമെന്ന് തനിക്ക് മനസ്സിലായെന്നും ദുൽഖർ പറഞ്ഞു.

Related posts

Leave a Comment