കാറ്റിലും, പേമാരിയിലും കൊട്ടാരക്കര താലൂക്കില്‍ വ്യാപക നാശനഷ്ടം

കൊല്ലം: ശക്തമായ പേമാരിയിലും, കാറ്റിലും കൊട്ടാരക്കര താലൂക്കില്‍ വ്യാപക നാശനഷ്ടം. മുപ്പത്തിനാല് വീടുകള്‍ ഇവിടെ തകര്‍ന്നിരിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതോടൊപ്പം വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പുലമണ്‍ തോട് കര കവിഞ്ഞൊഴുകി, പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്.

പല സ്ഥലത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ കടപുഴകിവീണും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മതില്‍ ഇടിഞ്ഞു വീണും അപകടം ഉണ്ടായിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരും, നിയുക്ത എം.എല്‍.എ കെ.എന്‍ ബാലഗോപാലും സന്ദര്‍ശിച്ചു.

Related posts

Leave a Comment