കാറിൽവച്ച് മോഡലിനെ പീഡിപ്പിച്ച കേസ്: ഡിംപിൾ ലാംബയ്ക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം

കൊച്ചി: കാസര്‍കോട് സ്വദേശിനിയായ മോഡല്‍ കാറില്‍ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിലെ പ്രതിയും മോഡലുമായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബയ്ക്ക് ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.

അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ ജില്ല വിട്ടു പോകരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ കേരളം വിട്ടു പോകരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.

മോഡല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ സൂത്രധാരയാണ് ഇവര്‍ എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഡോളിയെന്നറിയപ്പെട്ടിരുന്ന ഇവര്‍ കൊച്ചിയില്‍ നിരവധി തവണ വരികയും ഫാഷന്‍ ഷോകളിലും പാര്‍ട്ടികളിലേക്കും മോഡലുകളെ വിതരണം ചെയ്യുന്നതും ഇവരാണെന്നും പറയുന്നു.

കേസിലെ പ്രതി തൃശൂര്‍ സ്വദേശി വിവേകുമായി ഇവര്‍ പലസ്ഥലങ്ങളില്‍ പോയതിന്റെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

നവംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. ബാറില്‍ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി ബലാത്സംഗം ചെയ്തെന്നാണു കേസ്.

പ്രതിയായ ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ യുവതി.

Related posts

Leave a Comment