കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധം കനക്കുന്നു, ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ചു

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച്‌ ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ചു. ഇന്ന് രാവിലെയാണ് ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായെത്തി ട്രാക്ടര്‍ കത്തിച്ചത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.

രാവിലെ 7.40 ഓടെയാണ് ഫയര്‍ഫോഴ്സ് വിവരമറിഞ്ഞത്. ഉടന്‍തന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. ഇരുപതോളം പേരടങ്ങുന്ന സംഘം പൊലീസ് വരുന്നതിന് മുമ്ബ് തന്നെ രക്ഷപ്പെട്ടിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

‘രാവിലെ 7.30 ഓടെ ഇരുപതോളം പേര്‍ തടിച്ചുകൂടി ട്രാക്ടറിന് തീകൊളുത്തുകയായിരുന്നു. ഉടന്‍തന്നെ തീ ഫയര്‍ഫോഴ്സ് എത്തി അണയ്ക്കുകയും, ട്രാക്ടര്‍ ഇന്ത്യാ ഗേറ്റില്‍ നിന്ന് മാറ്റുകയും ചെയ്തു. ട്രാക്ടര്‍ കത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്’ഡി.സി.പി (ന്യൂഡല്‍ഹി ജില്ല)ഡോ. ഈഷ് സിങ്കാല്‍ പറഞ്ഞു. വാഹനത്തിന് തീകൊളുത്തുന്നതിന് മുമ്ബ് ഒരു സംഘം ആളുകള്‍ മുദ്രവാക്യം വിളിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Related posts

Leave a Comment