കാര്‍ഷിക നിയമത്തെ പ്രകീര്‍ത്തിച്ച് മോദി; കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുമെന്നും കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യവല്‍ക്കരണം കൊണ്ടുവരുമെന്നും മോദി പറഞ്ഞു.പുതിയ നിയമങ്ങളോടെ രാജ്യം ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

പുതിയ കാര്‍ഷിക നിയമ പരിഷ്‌ക്കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കര്‍ഷകരാണ്. അവര്‍ക്ക് പുതിയ വിപണി ലഭിക്കും, പുതിയ അവസരങ്ങളും നിക്ഷേപങ്ങളും വരും. ചന്തകള്‍ ആധുനീകരിച്ചു വരുമാനം കൂട്ടുമെന്നുമായിരുന്നു മോദിയുടെ അവകാശവാദം.

സാമ്ബത്തിക സൂചികകള്‍ പ്രോത്സാഹം നല്‍കുന്നതാണെന്നും രാജ്യത്തിന്റെ പുരോഗതിക്കായുള്ള പാത തയ്യാറാണെന്നും മോദി പറഞ്ഞു

കാര്‍ഷിക മേഖലയില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്തി. രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്ബോള്‍ രാജ്യം ശക്തിപ്പെടും. കര്‍ഷകര്‍ക്ക് മുന്‍പിലുണ്ടായ തടസ്സങ്ങള്‍ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു.

രാജ്യത്ത് നിക്ഷേപം കൂടി. ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ഫിക്കി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മോദി.

ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പുതിയ നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നതിലൂടെ പുരോഗതി കൈവരിക്കുമെന്നും മോദി പറഞ്ഞു.

Related posts

Leave a Comment