കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പുനലൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മാവിള അരീപ്ലാച്ചി ജിബിന്‍ ഭവനില്‍ എം. ജോസഫിന്. കെ.വൈ. 208079 -ാം നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ജോസഫ് എട്ടു വര്‍ഷമായി പുനലൂരിലെ ചെമ്മന്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. കാനറ ബാങ്ക് പുനലൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്. വാടകയ്ക്കു താമസിക്കുന്ന ജോസഫിന് സ്വന്തമായി ഒരു വീട് എന്നതാണ് ആദ്യത്തെ ആഗ്രഹം