കാമുകി ഉപേക്ഷിച്ചതില്‍ 666 ബലൂണുകള്‍ ഊതിവീര്‍പ്പിച്ച്‌ യുവാവ്

തൃശൂര്‍: കാമുകി ഉപേക്ഷിച്ചതിന്റെ 666ാം ദിവസത്തില്‍ മനംനൊന്ത് 666 ബലൂണുകള്‍ ഊതിവീര്‍പ്പിച്ച്‌ യുവാവ് .കാമുകി ഉപേക്ഷിച്ചതിന്റെ 666ാം ദിവസത്തിലാണ് യുവാവ് ബലൂണുകള്‍ വീര്‍പ്പിച്ച്‌ റോഡരികില്‍ തൂക്കിയത്. തൃശൂര്‍ കുറ്റുമുക്ക് നെട്ടിശേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ബലൂണ്‍ പാക്കറ്റുമായി എത്തിയ യുവാവ് പോസ്റ്റിലും മരത്തിലും കയര്‍ വലിച്ചുകെട്ടി ബലൂണുകള്‍ വീര്‍പ്പിച്ച്‌ തൂക്കാന്‍ തുടങ്ങി.

കാരണം അന്വേഷിച്ചവരോട് കാമുകി ബ്രേക്ക് അപ്പ് ആയി പോയിട്ട് 666 ദിവസമായെന്നും ഇത്രയും നാള്‍ കാത്തിരുന്നതിന്റെ ഓര്‍മക്കായിട്ടാണ് ബലൂണുകള്‍ വീര്‍പ്പിക്കുന്നതെന്നുമായിരുന്നു മറുപടി. ചുവന്ന ബലൂണുകളാണ് വീര്‍പ്പിച്ച്‌ തൂക്കിയത്.

Related posts

Leave a Comment