കാമുകിയുടെ വീട്ടിലെത്തിയ 17കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ അടിച്ചു കൊന്നു, ജനനേന്ദ്രിയം അറുത്തുമാറ്റി

മുസാഫര്‍പൂര്‍: ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ 17 വയസുള്ള ആണ്‍കുട്ടിയെ അടിച്ചു കൊന്ന് ജനനേന്ദ്രിയം മുറിച്ചു മാറ്റി. കുടുംബത്തിലെ പെണ്‍കുട്ടിയുമായി കൗമാരക്കാരന്‍ പ്രണയത്തിലായതാണ് കൊലപാതകത്തിന് കാരണമായതെന്ന്‌ പോലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രകോപിതരായ കൗമാരക്കാരന്റെ ബന്ധുക്കള്‍ പ്രതിയുടെ വീടിനു മുന്നില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. കാന്തി പോലീസ് സ്റ്റേഷന്‍ ഏരിയയിലെ രേപുര രാംപുര്‍ഷ ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.

അതേ ഗ്രാമത്തിലെ താമസക്കാരനെ അയല്‍ ഗ്രാമമായ സോര്‍ബറയിലെ കാമുകിയുടെ വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. യുവാവിന്റെ പ്രവര്‍ത്തിയില്‍ പ്രകോപിതയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവനെ നിഷ്കരുണം മര്‍ദ്ദിക്കുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

സൗരഭ് കുമാറിനെ ഉടന്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സംഭവത്തെക്കുറിച്ച്‌ കുടുംബത്തെ അറിയിക്കുകയും ചെയ്തു. അതേസമയം, ചികിത്സയ്ക്കിടെ സൗരഭ് രാത്രി മരണത്തിന് കീഴടങ്ങി.

കാന്തി പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ച്‌ അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദ്ദിച്ച്‌ ജനനേന്ദ്രിയും മുറിച്ചുമാറ്റിയിരുന്നു. റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിക്കുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തും. ‘മുസാഫര്‍പൂര്‍ (സിറ്റി) പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പറഞ്ഞു.

Related posts

Leave a Comment