മുംബൈ : കാമുകനെ കൂട്ടുപിടിച്ച് 19 ലക്ഷം രൂപ വിലവരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും വീട്ടില്‍ നിന്ന് മോഷ്ടിച്ചതിന് യുവതിയെയും കാമുകനെയും പൊലീസ് ചെയ്തു. 21 കാരിയായ ഉസ്മ ഖുറേഷിയേയും 35കാരനായ ചരന്ദീപ്സിങ് അറോറയേയുമാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. വെര്‍സോവയിലെ സ്‌കൂളിലെ പി.ടി അധ്യാപകനാണ് ചരന്ദീപ്സിങ്.
ജൂലൈ 30 ന് മകള്‍ ഉസ്മയെ കാണാതായി, 65 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും വീട്ടില്‍ നിന്ന് കാണാതായിരുന്നു. ഇതോടെ മകള്‍ ചരന്ദീപ്സിങ്ങുമായി ഒളിച്ചോടിയതാകാം എന്ന സംശയത്തില്‍ ഉസ്മയുടെ പിതാവും ഹോട്ടല്‍ ബിസിനസുകാരനുമായ ഉമ്രദരാസ് ഖുറേഷി പൊലീസില്‍ പരാതിപ്പെട്ടു.
ജൂലൈ 23 ന് ഉസ്മ തന്റെ ലോക്കര്‍ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം ഓര്‍ത്തു, ഒരു സുഹൃത്തിന്റെ കുടുംബത്തിന് കോവിഡ് -19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍, അവരുടെ സ്വര്‍ണം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ച് ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം അവര്‍ക്ക് തിരികെ നല്‍കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചുവെന്നും അതിനായി ലോക്കറിന്റെ താക്കോല്‍ മകള്‍ ആവശ്യപ്പെട്ടെന്നും പിതാവ് പറയുന്നു.
തുടര്‍ന്ന് മകള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തി. പരാതിയില്‍ ഖുറേഷിയുടെ മകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഒഷിവാര പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദയാനന്ദ് ബംഗാര്‍ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിന്റെ 379, 406, 411, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
തുടര്‍ന്ന് സാങ്കേതിക സഹായത്തിന്റെ സഹായത്തോടെ പ്രതികള്‍ പഞ്ചാബിലെ ഒരു ഒളിത്താവളത്തിലുണ്ടെന്ന് കണ്ടെത്തി. പിന്നീട് അവിടെക്ക് ഒരു ടീമിനെ അയച്ചു. അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തിനടുത്തുള്ള സീത നിവാസിലാണ് പ്രതികള്‍ ഒളിച്ചിരുന്നത്, അമൃത്സര്‍ പോലീസിന്റെ സഹായത്തോടെ മുംബൈ പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തി ഉസ്മയെയും ചരന്ദീപ്സിങ്ങിനെയും പിടികൂടി. തുടര്‍ന്ന് നടന്ന് ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച സ്വര്‍ണവും പണവും ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പറഞ്ഞു. എന്ന് ഒഷിവാര പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശനിയാഴ്ച ഇരുവരെയും മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി അവരെ ചൊവ്വാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.