ന്യുയോര്‍ക്ക് : ഇന്ത്യ- കാനഡ നയതന്ത്ര തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക. കാനഡ ഭീകരര്‍ക്ക് സുരക്ഷിത താവളമായി മാറിയിരിക്കുകയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സബ്രി പറഞ്ഞു.
കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസതാവനകള്‍ മര്യാദയില്ലാത്തതും കെട്ടിചമയ്ക്കപ്പെട്ടതും തെളിവുകളുടെ അടിസ്ഥാനമില്ലാത്തതുമാണെന്നും ശ്രീലങ്കന്‍ മന്ത്രി പറഞ്ഞൂ.
ഇതുപോലെതന്നെ ശ്രീലങ്കയ്‌ക്കെതിരെയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന് വരെ ആരോപണം ന്നയിച്ചു.
ശ്രീലങ്കയില്‍ വംശഹത്യ നടന്നിട്ടില്ലെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെന്നും വിദേശകാര്യമന്ത്രി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഖാലിസ്താന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലിയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ജൂണ്‍ 18ന് കാനഡയിലെ സുറെയില്‍ ഒരു ഗുരുദ്വാരയ്ക്ക പുറത്തുവച്ചായിരുന്നു നിജ്ജാര്‍ വെടിയേറ്റ മരിച്ചത്.
ഇന്ത്യയുമായി നല്ല ബന്ധം ശക്തിപ്പെടുത്താനാരണ് ശ്രീലങ്കയുടെ ശ്രമം.
വൈദ്യുതി, നവീകൃത ഊര്‍ജം, ടൂറിസം, പോര്‍ട്ട് ഷിപ്പിംഗ് കണക്ടിവിറ്റി എന്നിവയിലെല്ലാം ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീലങ്കന്‍ മന്ത്രി പറഞ്ഞു.