കാത്തിരുന്ന് ഭാഗ്യം എത്തി; 10 കോടിയുടെ ‘തിമിംഗല ഛര്‍ദ്ദി’; ഇനി കോടിപതികള്‍

മീന്‍ തേടിയിറങ്ങിയ മല്‍സ്യത്തൊഴിലാളികളെ കടല്‍ കാത്തിരുന്നത് വമ്ബന്‍ നിധിയുമായി. യെമനിലെ പാവപ്പെട്ട 35 മല്‍സ്യത്തൊഴിലാളികളെയാണ് ഭാഗ്യം അറിഞ്ഞ് കനിഞ്ഞത്. ഏദെന്‍ കടലിടുക്കില്‍ നിന്നാണ് ഇതുവരെ ലഭിച്ചതില്‍ വച്ചേറ്റവും വലിയതെന്ന് കരുതുന്ന തിമിംഗല ഛര്‍ദ്ദി കിട്ടിയത്. 127 കിലോ തൂക്കം ഇതിനുണ്ടെന്നാണ് കണക്ക്. ഏദെന്‍ കടലിടുക്കില്‍ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആംബര്‍ഗ്രിസ് ലഭിച്ചത്.

മീന്‍ പിടിക്കാനിറങ്ങിയ ഇവര്‍ കടലിടുക്കിന് സമീപത്ത് തിമിംഗലത്തിന്റെ ശരീരം കണ്ടെത്തി. അത് അഴുകിത്തുടങ്ങിയിരുന്നുവെങ്കിലും ഉള്ളില്‍ നിന്ന് സുഗന്ധം വരുന്നെന്ന് തോന്നിയതോടെ കെട്ടിവലിച്ച്‌ കരയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വയര്‍ കീറി മുറിച്ചപ്പോഴാണ് കൂറ്റന്‍ ആംബര്‍ഗ്രിസ് കണ്ടെത്തിയത്. വിവരമറിഞ്ഞ യുഎഇയിലെ മൊത്തവ്യാപാരിമാരില്‍ ഒരാള്‍ 11 കോടിയോളം രൂപ നല്‍കി ഇത് സ്വന്തമാക്കുകയായിരുന്നു. 10 കോടി 96 ലക്ഷം രൂപ 35 പേരും പങ്കിട്ടെടുത്തു.

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛര്‍ദി അഥവാ ആംമ്ബര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണണിത്. സ്പേം തിമിംഗലത്തിന്റെ സ്രവമാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം ഛര്‍ദിക്കുമ്ബോള്‍ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോള്‍ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും.

Related posts

Leave a Comment