കാത്തിരിപ്പ് അവസാനിച്ചു; മോഹന്‍ലാലിന്റെ മരക്കാര്‍ മാര്‍ച്ച്‌ 26ന് തിയെറ്ററുകളില്‍ റിലീസ് ചെയ്യും; പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ

തിരുവനന്തപുരം: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആ പ്രഖ്യാപനമെത്തി. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവും റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 26ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പ്രഖ്യാപിച്ചു. ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പിന്നീട് കൊവിഡും ലോക്ക്ഡൗണും വന്നതോടെ സിനിമാ മേഖലയാകെ പ്രതിസന്ധിയില്‍ ആയതോടെ റിലീസ് മാറ്റി വെക്കുകയായിരുന്നു. മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപിച്ചത് തിയേറ്റര്‍ മേഖലയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

Leave a Comment