കാണാതായ യുവാവിനായി തെരച്ചിൽ; വീടിനടുത്തെ മലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മലപ്പുറം : മലപ്പുറം എടവണ്ണയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ ചെമ്പകുത്ത് ജാമിഅ കോളേജിന് സമീപത്താണ് സംഭവം.

എടവണ്ണ സ്വദേശി റിദാൻ ബാസിലിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വീട്ടിൽ നിന്നും ഇറങ്ങിയ റിദാനെ ഇന്ന് രാവിലെ ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് എടവണ്ണ ജാമിഅ ക്യാമ്പസിന് സമീപത്തെ മലയിൽ റിദാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി സുഹൃത്തിനോടൊപ്പം മലയിൽ എത്തിയ ഇദ്ദേഹം സുഹൃത്ത് മടങ്ങിയതിനു ശേഷവും ഇവിടെത്തന്നെ തങ്ങിയിരുന്നു. റിദാൻ മലയിൽ ഒറ്റയ്ക്കാണെന്ന് സുഹൃത്ത് റിദാന്റെ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

രാവിലെ ആയിട്ടും റിദാൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.റിദാന്റെ ശരീരത്തിൽ വയറിലും, തലയിലും മുറിവേറ്റ പാടുകൾ ഉണ്ട്.

നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാം, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഗംഗാധരൻ, എടവണ്ണ, നിലമ്പൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.

ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയതിനുശേഷം മൃതദേഹം മറ്റു നടപടിക്രമങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Related posts

Leave a Comment