കാട്ടില്‍ നിന്ന് കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേത് തന്നെ; നിര്‍ണായക വഴിത്തിരിവ്; ഡിഎന്‍എ പരിശോധനാഫലം

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകക്കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ്.

മെഹ്‌റാളിയില്‍ നിന്നും ഗുരുഗ്രാമില്‍ നിന്നും കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടെതാണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരണം.

ഇന്ന് ഉച്ചയോടെയാണ് ഡിഎന്‍എ പരിശോധനാഫലം പൊലീസിന് ലഭിച്ചത്. മെയ് മാസത്തില്‍ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുപ്പത്തിയഞ്ച് കഷണങ്ങളാക്കി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

അഫ്താബ് അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധന നടത്തിയിരുന്നു.

ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എയുമായി ഏതാനും അസ്ഥികളുടെ സാമ്പിളുകള്‍ പൊരുത്തപ്പെട്ടു. അവ ശ്രദ്ധയുടെതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

മെഹ്‌റൗളിയിലെയും ഗുരുഗ്രാമിലെ കാടുകളില്‍ നിന്നാണ് ഡല്‍ഹി പൊലീസ് അസ്ഥികള്‍ കണ്ടെടുത്തത്. മെഹ്‌റൗളിയിലെ വനമേഖലയില്‍ നിന്ന് 13 അസ്ഥികള്‍ പൊലീസ് കണ്ടെടുത്തിരുന്നു,

അറസ്റ്റിലായതിന് പിന്നാലെ അഫ്താബിനെ പൊലീസ് നാര്‍ക്കോ ടെസ്റ്റിനും പോളി ഗ്രാഫ് ടെസ്റ്റിനും വിധേയനാക്കിയിരുന്നു.

രോഹിണിയിലെ ലാബില്‍ നടത്തിയ പോളി ഗ്രാഫ് പരിശോധനയില്‍ അഫ്താബ് പശ്ചാത്താപത്തിന്റ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംബിള്‍ ആപ്പിലൂടെയാണ് അഫ്താബ് ശ്രദ്ധയെ കണ്ടുമുട്ടിയത്

. തുടര്‍ന്ന് പരസ്പരം ഡേറ്റിങ് ആരംഭിക്കുകയും ചെയ്തു. തങ്ങളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ ഡല്‍ഹിയിലെ മെഹ്‌റൗളിയിലേക്ക് താമസം മാറി.

വിവാഹം കഴിക്കാന്‍ ശ്രദ്ധ സമ്മര്‍ദ്ദം ചെലുത്തിയതോടെ ഇവര്‍ തമ്മിലുള്ള വഴക്ക് പതിവായി. അതിനിടെ അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നു.

Related posts

Leave a Comment