കൊല്ലം: പ്രതിശ്രുത വരനുമായി ഫോണ്‍ സംസാരത്തിനിടെ യുവതി ജീവനൊടുക്കി. കൊല്ലം ഓച്ചിറ പായക്കുഴി സ്വദേശിനി സുമയ്യ (18) ആണ് ആത്മഹത്യ ചെയ്തത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രതിശ്രുത വരനുമായി ഫോണ്‍ സംസാരത്തിനിടെ പിണങ്ങിയ സുമയ്യ കഴുത്തില്‍ കുരുക്കിട്ട ദൃശ്യങ്ങള്‍ യുവാവിന് അയച്ചുകൊടുത്ത ശേഷമാണ് ഷാള്‍ ഉപയോഗിച്ച് ജനല്‍ കമ്ബിയില്‍ തൂങ്ങി മരിച്ചത്. വിവരം യുവാവ് ഉടന്‍ തന്നെ വീട്ടുകാരെ അറിയിച്ചെങ്കിലും മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ നില്‍ക്കുന്ന യുവതിയെയാണ് വീട്ടുകാര്‍ക്ക് കാണാനായത്. മൂന്ന് മാസം മുന്‍പാണ് സുമയ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് പരിശോധനയ്ക്കായി കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ചിത്രങ്ങള്‍ അയച്ച് കൊടുത്തപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടിലും പോലീസിലും യുവാവ് വിവരമറിയിക്കുകയും ചെയ്തിരുന്നു. ഓച്ചിറ പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.