കഴിഞ്ഞ ദിവസം കാണാതായ ഭര്‍തൃമതിയായ യുവതിയെയും കുഞ്ഞിനേയും മൂന്നാറില്‍ കണ്ടെത്തി

കണ്ണൂര്‍: ( 04.05.2021) സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ ഭര്‍തൃമതിയായ യുവതിയെയും കുഞ്ഞിനേയും മൂന്നാറിലെ ഒരു റിസോര്‍ടില്‍ വച്ച്‌ കണ്ടെത്തി. കൂത്തുപറമ്ബിനടുത്തുള്ള 23 ക്കാരിയാണ് ഏപ്രില്‍ 23ന് ഒന്നരവയസുള്ള കുഞ്ഞുമായി വീട് വിട്ടിറങ്ങിയത്.

സ്വന്തം വീട്ടില്‍ നിന്നും കണ്ണൂരുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയതിന് ശേഷം ഇവരെ കാണാതാവുകയും തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പിന്നീട് നടന്ന അന്വേഷണത്തില്‍ കൂത്തുപറമ്ബ് സ്വദേശിയും ഓടോറിക്ഷ ഡ്രൈവറുമായ 23 ക്കാരനോടപ്പം യുവതിയെയും കുഞ്ഞിനേയും മൂന്നാറിലുള്ള ഒരു ഹോംസ്റ്റേയില്‍ വച്ച്‌ പൊലീസ് കണ്ടെത്തുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

പിന്നീട് ഇരുവരെയും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ഇവിടെ നിന്നും സ്വന്തം ഇഷ്ട്പ്രകാരം ജീവിക്കാന്‍ കോടതി വിട്ടയക്കുകയുമായിരുന്നു.

Related posts

Leave a Comment