കള്ളപ്പണം വെളുപ്പിക്കല്‍; ‘കോടിയേരി’ വീട് കണ്ടുകെട്ടും; ബിനീഷിന്റേയും ഭാര്യയുടേയും സ്വത്തുക്കളും കണ്ടുകെട്ടും

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി ബിനീഷ് കോടിയേരിക്കെതിരേ കടുത്ത നടപടിയുമായി എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്. ബിനിഷിന്റെ മരുതംകുഴിയിലെ കോടിയേരി വീട് കണ്ടുകെണ്ടാന്‍ ഇഡി നടപടി തുടങ്ങി. ഒപ്പം, ബിനീഷിന്റേയും ഭാര്യയുടേയും സ്വത്തുക്കളും ആസ്തികളും കണ്ടുകെട്ടും. മയക്കുമരുന്ന് കേസിലെ മറ്റൊരു പ്രതി അനൂപ് മുഹമ്മദിന്റെ സ്വത്തുക്കളും കണ്ടുകെട്ടുും. രജിസ്ട്രര്‍ അധികൃതര്‍ക്ക് ഇതു സംബന്ധിച്ച്‌ ഇഡി നിര്‍ദേശം നല്‍കി. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭ്യമായ കള്ളപ്പണത്തിലൂടെയാണ് സ്വത്തുക്കള്‍ വാരിക്കൂട്ടിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

Related posts

Leave a Comment