കള്ളപ്പണം വെളുപ്പച്ചെന്ന സംശയം ; പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീട്ടില്‍ ഇ.ഡി. പരിശോധന

കൊച്ചി: കള്ളപ്പണം വെളുപ്പച്ചെന്ന സംശയത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീട്ടില്‍ ഇ.ഡി. പരിശോധന. മുന്‍ സംസ്ഥാന നേതാവ് ലത്തീഫ് പോക്കോക്കില്ലന്റെ വീട്ടില്‍ അടക്കമാണ് റെയ്ഡ് നടക്കുന്നത്.

ഡല്‍ഹിയില്‍ നിന്നുള്ള സംഘം കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

കള്ളപ്പണം വിദേശത്ത് നിന്നും കൊണ്ടുവന്ന് വെളുപ്പിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ പുറത്താണ് റെയ്ഡ്.

നേരത്തേ കഴിഞ്ഞമാസം സംഘടനയുമായി ബന്ധപ്പെട്ട കേസില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനത്ത് എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ 14 സ്ഥലത്താണ് ഞായറാഴ്ച റെയ്ഡ് നടന്നത്.

കണ്ണൂര്‍, മലപ്പുറം, ദക്ഷിണ കന്നഡ, നാസിക്, കോലാപുര്‍, മുര്‍ഷിദാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.

നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി.യും അന്വേഷണവുമായി എത്തിയിട്ടുള്ളത്.

മലപ്പുറത്തും കണ്ണൂരിലുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കളുടെ വീട്ടിലായിരുന്നു എന്‍ഐഎ അന്ന് മിന്നല്‍ റെയ്ഡ് നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഇവരുടെ നേതാക്കളിലും സ്ഥാപനങ്ങളിലും എന്‍ഐഎ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

എന്‍ഐഎ സംഘം, പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആക്ഷേപമുള്ള മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമി പൂട്ടിക്കുകയും ചെയ്തിരുന്നു.

Related posts

Leave a Comment