കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. തൃശൂർ ചേലക്കര വട്ടുള്ളി തുടുമ്മേല്‍ റെജിയുടെ മകള്‍ എല്‍വിന റെജി (10) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു.

പുറത്ത് പോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് കുട്ടിയെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്.

ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനിയാണ്.

Related posts

Leave a Comment