കളിക്കാനായി വീട്ടിലെത്തിയ 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 37കാരി: വീട്ടമ്മയെ തേടി പോലീസ്

കൊച്ചി: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഉയര്‍ന്നു വരികയാണ്.

സ്ത്രീപക്ഷ ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടായിട്ടും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എറണാകുളത്ത് നിന്നും സമാനമായ ഒരു വാര്‍ത്തയാണ് വരുന്നത്. 13 വയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പുത്തന്‍വേലിക്കര സ്വദേശിനിയായ വീട്ടമ്മയ്ക്കെതിരെ 13 വയസുകാരനും വീട്ടുകാരും നല്‍കിയ പരാതിയില്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിന് പിന്നാലെ വീട്ടമ്മ ഒളിവില്‍ പോയി. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.

യുവതിയുടെ അയല്‍വക്കത്ത് തന്നെയാണ് പരാതിക്കാരനായ കുട്ടിയും താമസിക്കുന്നത്. കുട്ടി യുവതിയുടെ വീട്ടില്‍ കളിക്കാനായി പോകുമായിരുന്നു. കളിക്കാനായി എത്തുന്ന സമയങ്ങളില്‍ ആളില്ലാത്ത സമയം നോക്കി യുവതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. കുട്ടിയുടെ ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച്‌ ധ്യാനം കൂടിയപ്പോഴാണ് വീട്ടമ്മ തന്നെ ചൂഷണം ചെയ്തുവരുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്.