കൊച്ചി: കളമശേരിയില്‍ സുഗന്ധവ്യഞ്ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. എച്‌എംടി റോഡില്‍ മെഡികല്‍ കോളജിനടുത്ത് കിന്‍ഫ്രയ്ക്ക് സമീപം ഗ്രീന്‍ കെയര്‍ എന്ന ഫാക്ടറിയിലാണ് തീപിടിച്ചത്.
തീപിടിത്തമുണ്ടായ സമയത്ത് കമ്ബനിയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.
പുലര്‍ചെയാണ് സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്ന കമ്ബനിക്ക് തീ പിടിച്ചത്. സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം തീ കണ്ടത്. തീ ആളിപ്പടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് വിവരം. സ്ഥലത്ത് അഗ്‌നിശമന സേന ജീവനക്കാരെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.