‘കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ അത് വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും; അവളുടെ ദൃഢനിശ്ചയത്തിന് 24 വയസ്സ്’

വിവാഹവാര്‍ഷികത്തിന് ഭാര്യ സുനിതയ്ക്ക് ആശംസകളുമായി നടന്‍ സലിംകുമാര്‍. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രി കാരനെ മാത്രമായിരിക്കും എന്ന ഭാര്യയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തിയാവുകയാണ് എന്നാണ് താരം കുറിച്ചത്. ഒരുപാട് തവണ മരിച്ചു പോകേണ്ടിയിരുന്ന എന്നെ പിടിച്ചുനിര്‍ത്തിയത് അവരുടെ ദൃഡനിശ്ചയമാണെന്നും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും താരം കുറിച്ചു. വിവാഹചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.

സലിംകുമാറിന്റെ കുറിപ്പ് വായിക്കാം

‘ കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ‘
എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്.
ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ
ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല..
ആഘോഷങ്ങള്‍ ഒന്നുമില്ല.. എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ

നിങ്ങളുടെ
സ്വന്തം
സലിംകുമാര്‍

Related posts

Leave a Comment