കല്‍ക്കരിയില്ല; രാജ്യം ഇരുട്ടിലേക്ക്; പ്രതിസന്ധി ഭയാനകം, സ്റ്റോക്കുള്ളത് മുപ്പത് ദിവസത്തേക്കെന്നുകേന്ദ്രം, കേരളത്തില്‍ ഇന്നും പവര്‍കട്ട്

ന്യുഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായി. മുപ്പത് ദിവസത്തേക്കുമാത്രമുള്ള കല്‍ക്കരിയെ സ്റ്റോക്കുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍ അഞ്ചു ദിവസത്തേക്കു മാത്രമേയുള്ളൂവെന്നാണ് കല്‍ക്കരി കമ്ബനികളില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ ഒമ്ബത് സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാജസ്ഥാന്‍, യു.പി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് അടക്കം ഒന്‍പത് സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്.
ജാര്‍ഖണ്ഡ് അടക്കം പല സംസ്ഥാനങ്ങളും കല്‍ക്കരി കമ്ബനികള്‍ക്ക് പണം നല്‍കുന്നതിലെ കാലാതാമസമാണ് വിതരണം കുറഞ്ഞതിലെ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. കുറച്ചുകാലത്തേക്ക് ഈ പ്രതിസന്ധി തുടരുമെന്നും ഉറപ്പായിട്ടുണ്ട്.
അതേ സമയം കേരളത്തിലും ഇന്നും വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെഎസ്‌ഇബി അറിയിച്ചു. കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതേസമയം നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല.

കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവ് വന്നതിനാലാണ് തീരുമാനം. സ്വയം വൈദ്യുതി നിയന്ത്രിക്കണമെന്ന അഭ്യര്‍ഥനയും വൈദ്യുതി ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടുണ്ട്.

കേരളത്തിന് വൈദ്യുതി നല്‍കുന്ന ജാര്‍ഖണ്ഡിലെ മൈഥോണ്‍ പവര്‍ സ്റ്റേഷനില്‍ കല്‍ക്കരി ക്ഷാമം മൂലം ഉത്പാദനം കുറച്ചിട്ടുണ്ട്. ഇതു കാരണം ഉല്‍പ്പാദകര്‍ പവര്‍എക്‌സ്ചേഞ്ചില്‍ നല്‍കുന്ന വൈദ്യുതിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി നിയന്ത്രണം ഇന്നത്തേക്ക് ഏര്‍പ്പെടുത്തിയത്.
വൈദ്യുതി നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കോഴിക്കോട് നല്ലളത്തെ ഡീസല്‍ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടിയന്തരസാഹചര്യം നേരിടാന്‍ മറ്റൊരു കമ്ബനിയുമായി കരാര്‍ ഒപ്പിട്ടതായും മന്ത്രി അറിയിച്ചു.

ജമ്മു കശ്മീരില്‍ 16 മണിക്കൂര്‍ വരെ പവര്‍കട്ട് പലയിടങ്ങളിലുമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാനില്‍ ഗ്രാമങ്ങളില്‍ മൂന്ന് മണിക്കൂര്‍ വരെയാണ് പവര്‍ കട്ട്. എന്നാല്‍ ഏഴ് മണിക്കൂര്‍ വരെ അപ്രഖ്യാപിത പവര്‍കട്ട് ഉണ്ടെന്നാണ് വിവരം. വലിയ പ്രതിസന്ധിയെന്ന് രാജസ്ഥാന്‍ വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കുന്നുണ്ട്.

കേന്ദ്രപൂളില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് ഇന്ന് കേരളത്തില്‍ വൈകിട്ട് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചത്. വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് ബോര്‍ഡ് അറിയിച്ചത്. അതേസമയം നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ലെന്നാണറിയിച്ചിരിക്കുന്നത്.

Related posts

Leave a Comment