ആലപ്പുഴ: വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖിലിനെതിരേ നടപടിയെടുക്കാന്‍ കലിംഗ സര്‍വകലാശാലയും ആലോചിക്കുന്നു.
നിഖില്‍ തോമസ് എന്നൊരു വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാല ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയ്ക്ക് ഒരുങ്ങുന്നത്.
കേരളത്തില്‍ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുന്ന കലിംഗ സര്‍വകലാശാലയുടെ ലീഗല്‍ സെല്‍ നിഖിലിന്റെ വിലാസം അടക്കമുള്ള രേഖകള്‍ ശേഖരിക്കുകയാണ്.
മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാര്‍ കൂട്ടിച്ചേര്‍ത്തു. കേരളാ സര്വലകലാശലായുമായി ബന്ധപ്പെട്ട് വിവരം തേടിയ ശേഷമായിരിക്കും നടപടി.
നിഖിലിനെതിരെ നിയമനടപടി എടുക്കുമെന്ന് രജിസ്ട്രാര്‍ സന്ദീപ് ഗാന്ധിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിനിടെ നിഖിലിനെതിരേ കേളേജ് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.
ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമേ പോലീസില്‍ പരാതി നലകുന്നതിനെക്കുറിച്ച് തീരുമാനം എടുക്കു.