കലാപകാരികള്‍ പതിയിരുന്ന് ആക്രമിച്ചു : മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

ഇംഫാല്‍ • മണിപ്പൂരിലെ ഇംഫാലിന് തെക്ക് ചന്ദല്‍ ജില്ലയില്‍ മ്യാന്മാര്‍ അതിര്‍ത്തിയ്ക്ക് സമീപം സൈനിക സംഘത്തിന് നേരെ നടന്ന അക്രമണത്തില്‍ അസം റൈഫിള്‍സിലെ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി ചന്ദല്‍ ജില്ലയിലെ സാജിക് തമ്ബാക്കിലെ മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം ഇംഫാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് പതിയിരുന്ന് ആക്രമണം നടന്നത്.

ജൂലൈ 29 ന് കരസേന യൂണിറ്റ് ഖോങ്‌ടാലില്‍ ഏരിയാ ആധിപത്യ പട്രോളിംഗ് ആരംഭിച്ചിരുന്നു. പട്രോളിംഗ് സംഘം മടങ്ങിവരുമ്ബോള്‍ കലാപകാരികള്‍ കുഴിബോംബ് ഉപയോഗിച്ച്‌ സ്ഫോടനം നടത്തുകയും വെടിവയ്ക്കുകയും ചെയ്യുകയായിരുന്നു.
ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറോളം ജവാന്‍മാര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലൈമഖോങ്ങിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Comment