കര്‍ഷക സമരം; ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ വാഹനവ്യൂഹം വളഞ്ഞ് കര്‍ഷകര്‍

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വാഹന വ്യൂഹം വളഞ്ഞ് കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. കരിങ്കൊടികളുമായാണ് കര്‍ഷകര്‍ വാഹനവ്യൂഹം വളഞ്ഞത്. അമ്ബാലയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. ഖട്ടറിന് അകമ്ബടിയായി പോയിരുന്ന വാഹനവ്യൂഹമാണ് കര്‍ഷകര്‍ തടഞ്ഞത്.

അതേസമയം കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സമരം 28ാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. സമരം ഒരു മാസം പിന്നിടുന്ന ദിവസം മുതല്‍ റിലയന്‍സ്, അദാനി കമ്ബനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.
കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 26നാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്. ഒരു മാസം പിന്നിടുന്ന ഘട്ടത്തില്‍ കോര്‍പ്പറേറ്റ് സമരമായി അതിനെ മാറ്റുകയാണ് കര്‍ഷകര്‍. ഇതിന്‍റെ ഭാഗമായി ജിയോ സിം, ഫോര്‍ചുണ്‍ ഭക്ഷ്യ വസ്തുക്കള്‍, റിലൈന്‍സ് പെട്രോള്‍ പമ്ബുകള്‍ എന്നിവ ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കും. എല്ലാ സംസ്ഥാനങളിലും ജാഥകളും റാലികളും സംഘടിപ്പിക്കും.

Related posts

Leave a Comment