കര്‍ഷക പ്രക്ഷോഭം; ഒത്തു തീര്‍പ്പാക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൂന്ന് ബില്ലുകളുടേയും പേര് മാറ്റാമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു നിര്‍ദേശം. ഇതോടൊപ്പം കാര്‍ഷിക ബില്ലില്‍ ചില ഭേദ​ഗതികള്‍ വരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ ഉടന്‍ കര്‍ഷകര്‍ക്ക് മുന്നില്‍വയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഇന്ന് മുതല്‍ സമരത്തിന്‍റെ ഭാഗമാകും. അതിനിടെ സമരത്തിന് കേന്ദ്ര സര്‍ക്കാര്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബി.ജെ.പി കര്‍ഷക സമരത്തിനെതിരെ നടത്തുന്ന പ്രചരണ പരിപാടി ഇന്ന് തുടങ്ങും.കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് സംഘടനകള്‍. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Related posts

Leave a Comment