കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ്

ബെംഗളൂരു: കര്‍ണാടക കോണ്‍​ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന്‍്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്തു സമ്ബാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധന.

ഇന്ന് രാവിലെയാണ് ബെം​ഗളൂരു കനകപുരയിലെ ഡികെ ശിവകുമാറിന്‍്റെ വീട്ടിലേക്ക് സിബിഐ സംഘം പരിശോധനയ്ക്കായി എത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

ക‍ര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോ​ഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍​ഗ്രസ് ആരോപിച്ചു.

Related posts

Leave a Comment