യുവാവിനെയും യുവതിയെയും തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. വിജയപുര ജില്ലയില്‍ സാലഡഹള്ളിയിലാണ് സംഭവം. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ബസ്‌വരാജ് ബഡിഗേരി (19) എന്ന യുവാവും 16 കാരിയായ പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ രീതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചോരപുരണ്ട കല്ലുകളും മൃതദേഹങ്ങള്‍ക്കരികില്‍ കണ്ടെത്തിയിട്ടുണ്ട്.
രണ്ട് മതക്കാരായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയിച്ചതാണ് കൊലപാതകത്തിന് കാരണം. ഇരുവരുടെയും വീട്ടുകാര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണ്. കല്‍ക്കേരി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.