കര്‍ണാടക തിരഞ്ഞെടുപ്പ് മേയ് പത്തിന്, വോട്ടെണ്ണല്‍ 13ന്; വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

മേയ് പത്തിനാണ് പോളിംഗ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. മേയ് 13ന് വോട്ടെണ്ണല്‍ നടക്കും. അതേസമയം, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.

അപകീര്‍ത്തിക്കേസില്‍ വയനാട് എം പിയായിരുന്ന രാഹുല്‍ ഗാന്ധി അയോഗ്യനായെങ്കില്‍ തിടുക്കത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്.

Related posts

Leave a Comment