ബെംഗളൂരു: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേർ മരിച്ചു. കർണാടകയിലെ ഹവേരി ജില്ലയിലാണ് അപകടം നടന്നത്.
രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശിവമോഗ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവർ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.
ബെലഗാവി ജില്ലയിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകരാണ് മരിച്ചത്.
ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് വച്ച് തന്നെ പലരും മരിച്ചിരുന്നു.
ഫയർഫോഴ്സിന്റെയും പൊലീസിന്റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തകർന്ന വാഹനത്തില്‍ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.