കരിപ്പൂര്‍ വിമാന അപകടം: വിമാനമിറങ്ങിയത്​ റണ്‍വേ മാറിയെന്ന്​ പ്രാഥമിക റിപ്പോര്‍ട്ട്​

മലപ്പുറം: കോഴിക്കോട്​ വിമാനത്താവളത്തില്‍ വെള്ളിയാഴ്​ച രാത്രി അപകടത്തി​ല്‍​െപട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇറങ്ങിയത്​ റണ്‍വേ തെറ്റിച്ചെന്ന്​ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്​. കിഴക്കുഭാഗത്ത്​ റണ്‍വേ 28ല്‍ ഇറക്കാനായിരുന്നു പൈലറ്റിന്​ വ്യോമയാന അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നത്​. എന്നാല്‍ ഇവ​ിടെ ഇറങ്ങാതെ റണ്‍വേ 10ലാണ്​ പൈലറ്റ്​ ദീപക്​ വസന്ത്​ സാഠെ ഇറക്കിയത്​.

വിമാനമിറങ്ങുന്ന സമയത്ത്​ കോരിച്ചൊരിയുന്ന മഴയും ശക്​തമായ കാറ്റുമുണ്ടായിരുന്നു റണ്‍വേയില്‍. വിമാനത്തി​െന്‍റ അതേ ദിശയിലായിരുന്നു റണ്‍വേ 10ലെ കാറ്റ്​. സാധാരണ രീതിയില്‍ വിമാനമിറങ്ങുന്നത്​ കാറ്റി​െന്‍റ എതിര്‍ദിശയിലാണ്​. ലാന്‍റിങ്​ സമയത്തെ വിമാനത്തി​െന്‍റ വേഗം കുറക്കാനാണ്​ ഇങ്ങനെ ചെയ്യുന്നത്​. കരിപ്പൂര്‍ വിമാനത്താവളം കൈവെള്ളയിലെന്നപോലെ പരിചയമുള്ളയായിരുന്നു പൈലറ്റ്​. നിര്‍ദേശം മറികടന്ന്​ റണ്‍വേ 10ല്‍ ഇറക്കിയത്​​ അപകടമുണ്ടാവില്ലെന്ന ധാരണയിലായാവാമെന്നാണ്​ അധികൃതര്‍ നല്‍കുന്ന സൂചന.

Related posts

Leave a Comment