കരിപ്പൂരില്‍ വീണ്ടും സര്‍ണ്ണവേട്ട; സിലിണ്ടര്‍ രൂപത്തിലും മലദ്വാരത്തിനുള്ളിലും ഒളിപ്പിച്ച്‌ കടത്തിയ 60ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കടത്ത് പിടികൂടി. ഡോര്‍ ക്ലോസറിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിലാക്കിയും മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയതുമായ സര്‍ണ്ണമാണ് പിടികൂടിയത്.

സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഡോര്‍ ക്ലോസറിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിലാക്കിയാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 848 ഗ്രാം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ മലദ്വാരത്തിനുള്ളില്‍ 449 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

Related posts

Leave a Comment