കരാര്‍ കൃഷിക്കില്ല, രാജ്യത്തൊരിടത്തും കൃഷിഭൂമി വാങ്ങില്ലെന്നും റിലയന്‍സ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കരാര്‍ കൃഷി നടത്താനോ കോര്‍പ്പറേറ്റ് കൃഷി നടത്താനോ ഉദ്ദേശമില്ല. 130 കോടി ജനങ്ങളുടെ അന്നദാതാക്കളായ കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം മാത്രമേയുള്ളൂ എന്നും റിലയന്‍സ് അറിയിച്ചു. കമ്ബനിക്കെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ഇന്ന് തന്നെ പരാതി നല്‍കുമെന്ന് റിലയന്‍സ് അറിയിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കര്‍ഷകരെ മറയാക്കി മറ്റ് താത്പ്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും റിലയന്‍സ് വ്യക്തമാക്കി.
റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ്(ആര്‍ആര്‍എല്‍), റിലയന്‍സ് ജിയോ എന്നിവയും തങ്ങളുടെ മാതൃസ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും കരാര്‍ കൃഷി നടത്തില്ലെന്നാണ് കമ്ബനി ഉറപ്പ് നല്‍കിയിരിക്കുന്നത്. കരാര്‍ കൃഷിയ്ക്കു വേണ്ടി ഇന്ത്യയില്‍ ഒരു കൃഷി ഭൂമിയും വാങ്ങില്ല. കമ്ബോള വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിളകള്‍ സംഭരിക്കില്ല. കാര്‍ഷിക ബിസിനസിലേയ്ക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും റിലയന്‍സ് വ്യക്തമാക്കി.

Related posts

Leave a Comment