കരമന സ്റ്റേഷന്‍ പരിധിയിലെ മരുതൂര്‍കടവ് പാലം പൂര്‍ണമായി അടച്ചുപൂട്ടി

നേമം: കരമന സ്റ്റേഷന്‍ പരിധിയിലെ മരുതൂര്‍കടവ് പാലം പൂര്‍ണമായി അടച്ചുപൂട്ടി. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാലം അടച്ചത്. ഈ പ്രദേശം കൂടാതെ കാലടി, സോമന്‍ നഗര്‍, തളിയല്‍ തുടങ്ങിയ ഭാഗങ്ങളിലൂടെയും വാഹനഗതാഗതം അനുവദിക്കില്ല എന്നും അറിയിച്ചു. ഈ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മന്‍െറ് സോണുകളായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
പ്രദേശം ബാരിക്കേഡുകളും മറ്റുമുപയോഗിച്ച്‌ കരമന പൊലീസ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഇതുവഴി വാഹനഗതാഗതം അനുവദിക്കുന്നതല്ല. മേഖലയില്‍ സുരക്ഷയും കര്‍ശനമാക്കിയിരിക്കുന്നു.

Related posts

Leave a Comment