ബാർബഡോസ്: ട്വന്റി ട്വന്റി ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ന്. ഇത്തവണ തോല്‍വിയറിയാതെ ഫൈനലിലെത്തിയ രണ്ടചു ടീമുകളായ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് കിരീടത്തിനായി പോരാടുന്നത്.
സെമിയില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.
തുടർച്ചയായ എട്ടു മത്സരങ്ങള്‍ വിജയിച്ച ദക്ഷിണാഫ്രിക്കയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില് ഇംഗ്ലണ്ടിനെ 68 റണ്സിന് വീഴ്ത്തിയാണ് ഏകദിന
ലോകകപ്പിലെന്ന പോലെ ഇന്ത്യ അപരാജിതരായ ടി20 ലോകകപ്പിന്റെയും ഫൈനലിലെത്തിയത്.
ട്രിനിഡാഡിലെ തരൗബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ
9 വിക്കറ്റിന് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക 2024ലെ ടി20 ലോകകപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമാണ്.
ടി 20 ലോകകപ്പിന്റെ ഫൈനല്‍ ബാർബഡോസിലെ കെൻസിംഗ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ജൂണ്‍ 29ന് പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യൻ സമയം രാത്രി 8 മണി) നടക്കും.
ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലാണ് കലാശപ്പോര്.
ടി20 ലോകകപ്പ് 2024 ഫൈനലിന് റിസർവ് ദിനമുണ്ട്. 2024 ജൂണ്‍ 30 ഞായറാഴ്ചയാണ് ഫൈനലിൻ്റെ റിസർവ് ദിനം.
ഇന്ത്യയില്‍ നടക്കുന്ന എല്ലാ ടി20 ലോകകപ്പ് മത്സരങ്ങളും സ്റ്റാർ സ്പോർട്സ് നെറ്റ്വർക്ക് സംപ്രേക്ഷണം ചെയ്യും. ഡിസ്നി + ഹോട്ട്സ്റ്റാറില്‍ മത്സരങ്ങള്‍ സൗജന്യമായി ലൈവ് സ്ട്രീം ചെയ്യാനും കഴിയും.
യുകെയില്‍, ടിവി കാഴ്ചക്കാർക്ക് സബ്സ്ക്രിപ്ഷൻ വഴി സ്കൈ സ്പോർട്സ് ക്രിക്കറ്റിലെ പ്രവർത്തനം കാണാനാകും.
സ്കൈ ഗോ ആപ്പിലും ഫൈനല്‍ ലൈവ് സ്ട്രീം ചെയ്യാം. ഓസ്ട്രേലിയൻ ആരാധകർക്ക് ഓപ്ഷനുകള്‍ പരിമിതമാണ്.