കന്യാകുമാരി: കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുതി ലൈനിന്ന് ഷോക്കേറ്റ് കന്യാകുമാരി ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു.
തെരുവുവിളക്കിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈന്‍ ആണ് കനത്ത മഴയില്‍ പൊട്ടിവീണത്. വീടിനു സമീപമുള്ള കെട്ടിടത്തിലേക്ക് പൊട്ടിവീണ ലൈനില്‍ നിന്നാണ് ഇവര്‍ക്ക്് ഷോക്കേറ്റത്.
അട്ടൂര്‍ തോപ്പവിള സ്വദേശി അശ്വിന് (21) അപകടത്തില്‍പെട്ടു. അശ്വിനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ ചിത്ര (46), സഹോദരി ആതിര (26) എന്നിവരുമാണ് മരിച്ചത്. ആതിര എട്ടു മാസം ഗര്‍ഭിണിയാണ്.
ഇന്നലെ രാത്രിയാണ് അപകടം. കനത്ത മഴയായതിനാല്‍ നാട്ടുകാര്‍ക്കും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞില്ല.
വൈദ്യുതി ഓഫീസില്‍ വിളിച്ചറിയിച്ച് ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.
അതിനകം തന്നെ മൂന്നു പേരും മരണമടഞ്ഞിരുന്നു. ചിത്രയുടെ ഭര്‍ത്താവ് സാം മാത്രമാണ് രക്ഷപ്പെട്ടത്.
തിരുവട്ടാര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യുതി ലൈന്‍ പൊട്ടി വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലും മതിലിലുമായി പതിക്കുകയായിരുന്നു.
ഈ കെട്ടിടത്തില്‍ സ്പര്‍ശിച്ചതോടെയാണ് അശ്വിന് ഷോക്കേറ്റത്.
അമ്മയൂം സഹോദരിയും ഇതറിയാതെ ഈ കെട്ടിടത്തില്‍ സ്പര്‍ശിച്ചതോടെയാണ് ഷോക്കേറ്റതും. മൃതദേഹങ്ങള്‍ നാഗര്‍കോവിലിലെ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.