കനത്ത മുന്‍കരുതലില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ തുടങ്ങി, എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്ക്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ച ശേഷിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കം. കനത്ത മുന്‍കുരതലോടെ രാവിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങി. ഉച്ചയ്ക്കാണ് എസ്.എസ്.എല്‍.സി പരീക്ഷ. സമ്ബര്‍ക്കം ഒഴിവാക്കാന്‍ പരീക്ഷയ്ക്ക് നല്‍കുന്ന അധിക ഉത്തരക്കടലാസിലും ഹാള്‍ ടിക്കറ്റിലും ഇന്‍വിജിലേറ്റര്‍മാര്‍ ഒപ്പുവയ്ക്കില്ല. മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകള്‍ ഇന്‍വിജിലേറ്റര്‍മാര്‍ ആദ്യ പേജില്‍ ഒപ്പിട്ട ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. പരീക്ഷ കഴിഞ്ഞ ശേഷം മോണോഗ്രാം പതിക്കേണ്ടതില്ല. ഉത്തരം എഴുതി അവസാനിപ്പിക്കുന്നതിന് താഴെ വിദ്യാര്‍ത്ഥികള്‍ ഡബിള്‍ ലൈന്‍ മാര്‍ക്ക് ചെയ്ത് അതിന് താഴെ ക്യാന്‍സല്‍ഡ് എന്നെഴുതണം.
കുട്ടികള്‍ ധാരാളമുള്ള പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് പ്രധാനയിടങ്ങളിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍ എത്തിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. പരീക്ഷയ്ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ ഒരിടത്തും തടയില്ല.

Related posts

Leave a Comment