കണ്‍മുന്നില്‍ കളി നടക്കുമ്ബോഴും കരയ്ക്ക് ഇരിക്കേണ്ടി വരിക! ഒന്നും രണ്ടുമല്ല 55 മത്സരങ്ങള്‍; കളിക്കാതെ പുറത്തിരിക്കുന്ന കാലത്ത് എന്നെ ഞെട്ടിച്ച ഒരാളുണ്ട്; സാക്ഷാല്‍.!

സന്ദീപ് വാരിയര്‍

കണ്‍മുന്നില്‍ കളി നടക്കുമ്ബോഴും കരയ്ക്ക് ഇരിക്കേണ്ടി വരിക! ഒന്നും രണ്ടുമല്ല 55 മത്സരങ്ങള്‍. നീണ്ട കാത്തിരിപ്പിനൊടുവിലാണു കഴിഞ്ഞ ഐപിഎല്‍ സീസണില്‍ എനിക്ക് ആദ്യ മത്സരം കളിക്കാന്‍ അവസരം കിട്ടിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഞാന്‍ ടീമിലുണ്ടെന്നു ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് അറിയിച്ചതു മുതല്‍ ആദ്യ ബോള്‍ എറിഞ്ഞതുവരെയുള്ള സമയം അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.

2013ല്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ടീമിന്റെ ഭാഗമായതാണു ഞാന്‍. 3 സീസണ്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീടു 3 സീസണ്‍ പുറത്തിരുന്നു. കഴിഞ്ഞ വര്‍ഷമാണു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തിയത്. അവസാന 3 മത്സരങ്ങള്‍ കളിച്ചു.

കളിക്കാതെ പുറത്തിരിക്കുന്ന കാലത്ത് എന്നെ ഞെട്ടിച്ച ഒരാളുണ്ട്; സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. 2014ല്‍ ബാംഗ്ലൂരിന്റെ എവേ മത്സരത്തിനു മുംബൈയില്‍ എത്തിയതാണ്. നെറ്റ്സ് പ്രാക്ടീസിനിടെ പന്തുകൊണ്ട് എന്റെ താടി പൊട്ടി. 6 തുന്നല്‍ വേണ്ടിവന്നു.

പിറ്റേന്നു കളിക്കു മുന്‍പു പുറത്തിരിക്കുമ്ബോള്‍ പിന്നിലൊരാള്‍ വന്നു തട്ടി. സച്ചിന്‍! അദ്ദേഹം വന്നത് എന്റെ സുഖവിവരം അന്വേഷിക്കാനായിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ, ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചു.

മറുപടി പറഞ്ഞത് എങ്ങനെയെന്ന് ഇപ്പോഴും ഓര്‍മയില്ല! അദ്ദേഹം കാണിച്ച കരുതല്‍ അന്നത്തെ ഇരുപത്തിരണ്ടുകാരനു ഹൃദയത്തില്‍ ചില്ലിട്ടു സൂക്ഷിക്കാവുന്ന ഓര്‍മയാണ്.

Related posts

Leave a Comment