കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തിനുള്ളില്‍നിന്നും സ്വര്‍ണ ബിസ്കറ്റുകള്‍ പിടിച്ചെടുത്തു. അബുദാബിയില്‍നിന്നും വന്ന ഗോ എയര്‍ വിമാനത്തിന്റെ സീറ്റിനടിയില്‍നിന്നുമാണ് 90ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടെത്തിയത്. ഇത് കടത്താന്‍ ശ്രമിച്ചത് ആര് എന്നതിനെ കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടില്ല.
രാവിലെ 3.45നാണ് അബുദാബിയില്‍നിന്നുമുള്ള വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തില്‍ നടത്തിയ സുര്‍ക്ഷാ പരിശോധനയിലാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടെത്തിയത്. രണ്ട് കവറുകളിലായി പത്ത് വീതം ബിസ്കറ്റുകള്‍ പായ്ക്കിംഗ് ടേപ്പ് ഉപയോച്ച് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു സ്വര്‍ണം ഉണ്ടായിരുന്നത്.
രണ്ട് കിലോ 336 ഗ്രാം തൂക്കം പിടിച്ചെടുത്ത സ്വര്‍ണത്തിന് ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കാസര്‍ഗോഡ് സ്വദേശിയായ നൌഫലില്‍നിന്നും രണ്ടരലക്ഷം രൂപയും മൂന്ന് കിലോ കുങ്കുമപ്പൂവും പിടികൂടി. അബുദാബിയില്‍നിന്നുമാണ് ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.