കണ്ണൂരില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ 16 വയസ്സുകാരി ഗര്‍ഭിണി, 14 വയസ്സുകാരനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂരില്‍ 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 വയസ്സുകാരനെതിരെ കേസ്. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ബന്ധുകൂടിയായ 14കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉള്ളത്.

വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയായ വിവരം അറിഞ്ഞത്.

ഇക്കാര്യം ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് വനിതാ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങള്‍ കിട്ടിയത്.

കുട്ടിയുടെ ബന്ധുകൂടിയായ 14 കാരന്‍ സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

മജിസ്ട്രേറ്റിന് മുന്‍പാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂ‍ര്‍ത്തി ആകാത്തതിനാല്‍ പതിനാലു വയസുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Related posts

Leave a Comment