കണ്ണൂര്‍: വ്യാഴാഴ്ച അര്‍ധരാത്രി മരിച്ച കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഹുസൈന്‍ (70) നാണ് കോവിഡ് പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഒമ്ബതാം തീയതി മുംബൈയില്‍നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിേലക്ക് മാറ്റി.
കണ്ണൂരില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
